APP DOWNLOAD

TRENDING

കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ അയൽവാസി കുത്തി പരിക്കേൽപ്പിച്ചു.



നടുവിൽ: കുടിയാൻമല നടുവിലിൽ യുവാവിനെ അയൽവാസി കുത്തി പരിക്കേൽപ്പിച്ചു. പോത്തുകുണ്ട് സ്വദേശി വലിയവളപ്പിൽ സതീഷ് (34) നെയാണ് അയൽവാസിയും സുഹൃത്തുമായ തലക്കുളം വീട്ടിൽ മനോഹരൻ (37 കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ സതീഷിനെ പരിയാരം മെഡിക്കൽ കോളെജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു അപകടനില തരണം ചെയ്ത സതീഷിന്റെ മൊഴി കുടിയാൻമല പോലിസ് ഇന്ന് രേഖപ്പെടുത്തും.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കടംകൊടുത്തപണം സതിഷ് മനോഹരനോട് ആവശ്യപ്പെടുകയും ഇതിൽ പ്രകോപിതനായ മനോഹരൻ യുവാവിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.

No comments