പയ്യന്നൂർ സ്വദേശിയായയുവാവിന് മലേഷ്യയിൽ ക്രൂര മർദ്ദനം, പോലീസ് അന്വേഷണമാരംഭിച്ചു.
പയ്യന്നൂർ:പയ്യന്നൂർ സ്വദേശിയായ യുവാവിന് മലേഷ്യയിൽ ക്രൂര മർദ്ദനം.സംഭവത്തെ പറ്റി പയ്യന്നൂർ പോലീസ് അന്വേഷണമാരംദിച്ചു. പയ്യന്നൂർ തായിനേരി കാര സ്വദേശിയായ മുക്രി സാദിഖ് എന്ന യുവാവിനെയാണ് മലേഷ്യയിലെ ജോഹറിൽ വെച്ച് കട ഉടമകളായ രണ്ടു പേരുടെ നേതൃത്വത്തിൽ വളരെ മൃഗീയമായ രീതിയിൽ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇക്കാര്യം അന്വേക്ഷിണമെന്നാവശ്യപ്പെട്ട് മുക്രി സാദിഖിന്റെ ഭാര്യയും മാതാവും പയ്യന്നൂർ പോലീസിൽ പരാതി നൽകി.കൂടാതെ മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം പോലും നൽകാതെയും കുടുംബക്കാരെ ബന്ധപ്പെടുന്നത് പോലും തടസ്സപ്പെടുത്തി ക്രൂരമായ പീഢനമാണ് നടത്തിയിരിക്കുന്നത്. യുവാവിനെ മർദ്ദിച്ച സ്ഥാപനയുടമകൾ പെരുമ്പ സ്വദേശികളാണ് .മർദ്ദനമേറ്റ ചിത്രങ്ങൾ സഹിതം മലേഷ്യയിലെ പ്രവാസി സമൂഹം യുവാവിന്റെ പയ്യന്നൂരിലെ ബന്ധുക്കൾക്ക് വിവരം നൽകിയതിനെ തുടർന്നാണ് യുവാവിന്റെ ഭാര്യയും മാതാവും പയ്യന്നൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.വിനോദ് കുമാറിന് പരാതി നൽകിയത്.ഇതേ തുടർന്ന് പയ്യന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു.പ്രവാസിയായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.



No comments