APP DOWNLOAD

TRENDING

വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി


മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം കരിയാറില്‍ മുങ്ങി കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകനും ആപ്പാന്‍ചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശേരിയില്‍ സജി മെഗാസി(46)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാതൃഭൂമി ചാനലിന്റെ ഡ്രൈവര്‍ തിരുവല്ല ഇരവിപേരൂര്‍ ഓതറ കൊച്ച്‌ റാം മുറിയില്‍ ബിബിനെ (27) ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കരിയാര്‍ എഴുമാംകായലുമായി ചേരുന്ന അറുപതില്‍ ഭാഗത്താണ് സംഭവം. ചാനലിന്റെ ക്യാമറാമാന്‍ കോട്ടയം ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് എസ്. നായര്‍ (29), റിപ്പോര്‍ട്ടര്‍ ചാലക്കുടി കുടപ്പുഴമന കെ.ബി. ശ്രീധരന്‍ (28), വള്ളം തുഴഞ്ഞിരുന്ന മുണ്ടാര്‍പാറേല്‍ കോളനിയില്‍ കരിയത്തറ അഭിലാഷ് (38) എന്നിവരെ ഇന്നലെത്തന്നെ നാട്ടുകാര്‍ രക്ഷിച്ച്‌ മുട്ടുചിറ എച്ച്‌. ജി. എം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

No comments