APP DOWNLOAD

TRENDING

മാരക ലഹരി മരുന്നുമായികണ്ണൂർസ്വദേശി വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ പിടിയിലായി


മാനന്തവാടി: കെ.എസ്.ആർ.ടി.സി.ബസ് യാത്രക്കാരനായ യുവാവിൽ നിന്നുംമാരകലഹരിമരുന്നുകൾ പിടികൂടി. കണ്ണൂർ താണ സ്വദേശി വെസ്റ്റ് നൂക്ക് വീട്ടിൽ മുഹമ്മദ് അസീം (29) നെയാണ് വാഹന പരിശോധനക്കിടെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ച് എക്സൈസ് സംഘം പിടികൂടിയത്.



മൈസൂരുവിൽ നിന്നും കോഴിക്കോട്ടെക്ക് പോകുന്ന ബസിലെ യാത്രക്കാരനായ ഇയാൾ” ടിക് ടാക്ക് എന്ന മിഠായി കമ്പനിയുടെ ചെറിയ ബോട്ടിലിലാണ് MDMA, ഷാഷിഷ് ഓയിൽ എന്നിവ സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ കെ.അബ്ദുൾഅസീസ്, പ്രിവന്റീവ് ഓഫിസർ വി.ആർ ബാബുരാജ്, സി.ഇഒമാരായ ജോണി, രാമചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

No comments