തളിപ്പറമ്പ നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതി: കൈമാറ്റക്കടയിലെത്തുന്നത് നൂറുക്കണക്കിനാളുകള്‍
തളിപ്പറമ്പ്: ഇവിടെ ഇനിയെല്ലാം കൈമാറ്റം ചെയ്യാം, സ്വാപ്പ് ഷോപ്പ് ഉണ്ട്. തളിപ്പറമ്പ നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹരിതം മധുരം സ്വാപ്പ് ഷോപ്പി (കൈമാറ്റക്കട) ന് ഗംഭീര തുടക്കം. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയാണ് ഉദ്ഘാടനം ചെയ്തത്. നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് അള്ളാംകുളം അധ്യക്ഷത വഹിച്ചു.വീടുകളില്‍ നിന്ന് അവര്‍ക്ക് ആവശ്യമില്ലാത്ത വസ്ത്രങ്ങളും മറ്റും ശേഖരിച്ച് നഗരത്തില്‍ പ്രത്യേകം സ്റ്റാള്‍ ഒരുക്കി ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്കുന്ന പദ്ധതിയാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. ജില്ലയില്‍ ആദ്യത്തെ സംരഭമാണ് ഇത്.മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്.സ്റ്റാളില്‍ ഒരുക്കിയ വലിയ വസ്ത്ര ശേഖരം മാത്രം മതി ഇതിനു ലഭിച്ച ജനകീയ പിന്തുണ.ഓരോ വീടുകളില്‍ ചെന്ന് ഹരിതസേനയുടെയും, നഗരസഭാ പരിധിയിലെ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത വളണ്ടിയര്‍മാരും ശേഖരിച്ചതാണ് ഈ വസ്ത്ര കൂബാരങ്ങളൊക്കെ.ആവശ്യക്കാര്‍ക്ക് സൗജന്യമായാണ് വസ്ത്രങ്ങളും മറ്റു ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളും നല്കുന്നത്. ഓരോ മാസവും നഗരം കേന്ദ്രീകരിച്ച് വില്പന നടക്കും.നൂറു കണക്കിന് ആളുകളാണ് കൈമാറ്റക്കടയില്‍ നിന്നു സാധനം വാങ്ങാന്‍ എത്തുന്നത്.



No comments