APP DOWNLOAD

TRENDING

ചക്കരക്കല്‍ പള്ളിപ്പൊയിലില്‍ റോഡ് മുറിച്ചുകടക്കവേ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സാവിത്രിയുടെ മരണം റോഡ് മുറിച്ചുകടക്കുന്നതിനിടെ മോട്ടോര്‍ സൈക്കിളിടിച്ച്



കണ്ണൂര്: മൗവ്വഞ്ചേരി- കാപ്പാട് റോഡില്‍ പള്ളിപ്പൊയിലില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പള്ളിപ്പൊയിലിലെ സാവിത്രി ഭവനില്‍ കുമാരന്റെ ഭാര്യ സാവിത്രി (58) യാണ് മരിച്ചത്. ഇന്നുരാവിലെ 8.40 ഓടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ മോട്ടോര്‍ സൈക്കിളിടിച്ച് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളുമാണ് ആശുപത്രിയിലെത്തിച്ചത്. ചക്കരക്കല്‍ പോലീസ് കേസെടുത്തു.
ശവസംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.00 മണിയോടെ പയ്യാമ്പലത്ത്

No comments