APP DOWNLOAD

TRENDING

അക്രമങ്ങള്‍ പെരുകുന്നു; ഫോര്‍വേഡിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തി വാട്‌സ് ആപ്പ്: ഒരു സന്ദേശം അഞ്ചു പേര്‍ക്ക് മാത്രം


ന്യൂഡല്ഹി: തെറ്റായ സന്ദേശപ്രചാരങ്ങള്‍ കാരണം ആള്‍ക്കൂട്ട കൊലകളുള്‍പെടെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചതോടെ വാട്‌സ് ആപ്പ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരാനൊരുങ്ങുന്നു. ഫോര്‍വേഡിങ് സംവിധാനത്തിലാണ് നിയന്ത്രണമേര്‍പെടുത്തുന്നത്. ഇതനുസരിച്ച് ഒരു സന്ദേശം ഇനി അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല. സന്ദേശങ്ങള്‍ക്ക് പുറമെ, വീഡിയോകളും ഇമേജുകളും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ പുതിയ രീതിയില്‍ സാധിക്കില്ല.

പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ഇത് നടപ്പാക്കുക. ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്കാണ് നിയന്ത്രണം ബാധകമാകുക. ലോകത്ത് മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് മെസേജ് ഫോര്‍വേഡ് ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.

വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്‌സ് ആപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രസ്താവനയിറക്കിയിരുന്നു. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കും അറിയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കിംവദന്തികള്‍ കലാപമുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയായിരുന്നു ഈ നടപടി.

No comments