APP DOWNLOAD

TRENDING

ഇരിട്ടിയിൽ തെങ്ങ് കടപുഴകി വീണ് വീടു തകര്‍ന്നു


ഇരിട്ടി: വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. പിഞ്ചുകുഞ്ഞുള്‍പ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോളിക്കടവിലെ പുതുശേരി സരോജിനിയുടെ വീടാണ് തകര്‍ന്നത്. ഇന്നലെരാത്രി 10 മണിയോടെ ആഞ്ഞടിച്ച കാറ്റിലാണ് കോളിക്കടവിലെ പുതുശേരി സരോജിനിയുടെ വീടിനുമുകളില്‍ മുന്‍വശത്തെ തെങ്ങ് കടപുഴകി വീണത്. ഈ സമയം സരോജിനിയും മകന്‍ അനൂപും ഭാര്യ സരിതയും 9 മാസം പ്രായമുള്ള കുഞ്ഞും വീട്ടിനുള്ളിലായിരുന്നു. വീടിന്റെ തിണ്ണയിലേക്കാണ് തെങ്ങ് വീണത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറകിലേക്ക് ഓടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവാകുകയായിരുന്നു.

No comments