സ്‌കൂള്‍ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു
കൊച്ചി: കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ മരിച്ചു. വിദ്യാര്‍ത്ഥികളായ ആദിത്യനും വിദ്യാലക്ഷ്മിയും ഡെ കെയറിലെ ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്. രക്ഷപ്പെട്ട ഡ്രൈവര്‍ ഗുരുതരാവസ്ഥയിലാണ്. രണ്ടുകുട്ടികളും ആയയും ഡ്രൈവറുമാണ് വാനിലുണ്ടായിരുന്നത്.
മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായിരിക്കുന്നത്.

No comments