APP DOWNLOAD

TRENDING

തിരുവട്ടൂർ യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു

തിരുവട്ടൂർ: SSF തിരുവട്ടൂർ യൂണിറ്റ് സാഹിത്യോത്സവിന് പ്രൗഢഗംഭീരമായ സമാപ്തി.ഞായറാഴ്ച രാവിലെ പരിയാരം സെക്ടർ ജോയിന്റ് സെക്രട്ടറി അബ്ദുറഹ്മാൻ പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി വിവിധയിനം കലാപരിപാടികളോടെ വൈകുന്നേരമാണ് സമാപിച്ചത്. യൂണിറ്റ് ജനറൽ സെക്രട്ടറി അശ്ഫഖ് സ്വഗതപ്രഭാഷണം നടത്തി.യൂണിറ്റ് വൈസ് പ്രസിഡന്റ് ഹംസയുടെ മഹനീയ അധ്യക്ഷതയിൽ സുന്നി സെന്റർ ഇമാം അബ്ദുൽ റസാഖ് സൈനി പരിപാടിയുടെ  ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിയാരം സെക്ടർ ജനറൽ സെക്രട്ടറി സഫുവാൻ വായാട് പ്രമേയ പ്രഭാഷണം നടത്തി.അറുപതോളം വിദ്യാർത്ഥികൾ നാല് വിഭാഗങ്ങളിലായി നാൽപതോളം വ്യത്യസ്ത ഇനം മത്സരപരിപാടികൾ അവതരിപ്പിച്ചു.യൂണിറ്റ് സാഹിത്യോത്സവ് വിദ്യാർത്ഥികൾക്ക് നവോന്മേശം നൽകി എന്ന് രക്ഷിതാക്കൾ വിലയിരുത്തി.





No comments