ചപ്പാരപ്പടവില്‍ ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിനി കുഴഞ്ഞു വീണു മരിച്ചു
ചപ്പാരപ്പടവ്: വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു. ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥിനി ഹദൈഫ (14) യാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ഞണ്ടുംബലത്ത് വെച്ചായിരുന്നു സംഭവം. സ്കൂളില്‍ പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയില്‍ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന്‍ ഉടന്‍ ചപ്പാരപ്പടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചപ്പാര പ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃത ദേഹത്തില്‍ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഞണ്ടുംബലത്തെ ഹംസ, ഹലീമ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അന്‍ഷാദ്,അന്‍സബ്



No comments