APP DOWNLOAD

TRENDING

കോട്ടയത്ത് ദുരഭിമാന കൊല; പ്രതിഷേധം ശക്തമാകുന്നു. എസ്.പി.ക്ക് സ്ഥലം മാറ്റം; എസ്.ഐയെ സസ്പൻറ് ചെയ്തു . കോട്ടയത്ത് നാളെ ബി.ജെ.പി, യു ഡി എഫ് ഹർത്താൽ

കോട്ടയം • പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ പ്രതിശ്രുത വരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. കെവിൻ ജോസഫ് (26) ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. വധുവിന്റെ ബന്ധുക്കളാണ് കൊലക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.

കെവിൻ ജോസഫിനെ തട്ടിക്കൊണ്ടുപോയതായി പിതാവ് പോലീസിൽ പരാതി നൽകിയെങ്കിലും എസ് ഐ പരാതി സ്വീകരിക്കാൻ കൂട്ടാക്കിയില്ല. കെവിന്‍റെയും പെണ്‍കുട്ടിയുടെയും പ്രണയ വിവാഹം വധുവിന്‍റെ ബന്ധുക്കള്‍ അംഗീകരിച്ചില്ല. കൊല്ലം പത്തനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു. കെവിന്‍ മാന്നാനത്ത് ബന്ധുവീട്ടിലായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും സംഘവും മൂന്ന് വാഹനങ്ങളില്‍ എത്തി വീട്ടില്‍ കയറി മൂന്ന് ദിവസം മുന്‍പ് കെവിനെ തട്ടിക്കൊണ്ടുപോയി.

കെവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നതില്‍ വീഴ്ച വരുത്തി. കോട്ടയത്തെ മുഖ്യമന്ത്രിയുടെ പരിപാടിക്ക് ശേഷം അന്വേഷിക്കാമെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. ഇന്ന് രാവിലെ പുനലൂരില്‍ നിന്ന് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്ഐ എം എസ് ഷിബുവിനെയും എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തു. കോട്ടയം എസ്പി വി എം മുഹമ്മദ് റഫീഖിനെയും സ്ഥലംമാറ്റി.

കോട്ടയം ജില്ലയില്‍ നാളെ ബിജെപിയും കോണ്‍ഗ്രസ്സും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. സിഎസ്ഡിഎസ് എന്ന സംഘടന സംസ്ഥാന ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

No comments