നിസഹകരണ പ്രഖ്യാപനത്തിന് വെല്ലുവിളി: യൂത്ത് ലീഗിന് പിന്നാലെ യൂത്തു കോൺഗ്രസ്സും നാളത്തെ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു
ക
ണ്ണൂർ: ഹോട്ടൽ, വ്യാപാരി, ബസ് ഉടമ സംഘടനകളുടെ നിസഹകരണ പ്രഖ്യാപനത്തെ വെല്ലുവിളിച്ച് നാളത്തെ ഹർത്താൽ ശക്തമാക്കാൻ വിവിധ ദലിത് സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. ആര് ഹർത്താൽ ആഹ്വാനം നടത്തിയാലും രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന കേരളത്തിൽ ദലിതരുടെ ഹർത്താലിനോട് വിവേചനം കാട്ടുന്നത് അനീതിയാണെന്ന് മാത്രമല്ല, സവർണമനസുകളിൽ ഇന്നും കുടിയിരിക്കുന്ന വർണവെറിയുടെ ഉദാഹരണമാണെന്നും യോഗം വിലയിരുത്തി.
തൊടുപുഴയിൽ ചേർന്ന സി.എസ്.ഡി.എസ്, ദലിത് ഐക്യസമിതി, കെ.ഡി.പി, എൻ.ജെ.പി, ബി.എസ്.പി, കെ.പി.യു.എസ്.എസ്, കെ.എ.എസ്, ചേരമർ സംഘം, എസ്.എൽ.എഫ്, എസ്.എം.എസ് എന്നീ സംഘടനകളുടെ നേതൃയോഗമാണ് വെല്ലുവിളി ഏറ്റെടുത്ത് ഹർത്താൽ വിജയിപ്പിക്കാൻ തീരുമാനിച്ചത്. അതിക്രമങ്ങൾക്കെതിരെ ദലിതർ സമരം പ്രഖ്യാപിക്കുമ്പോൾ അതിനെ അവഗണിക്കുന്ന സവർണ ധാർഷ്യത്തിനെതിരെ സമുദായവും ജനാധിപത്യവാദികളും രംഗത്തുവരണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി വിയർപ്പൊഴുക്കുന്നവരാണ് ദലിതർ. വ്യാപാരമേഖലയിൽ യാതൊരു ബന്ധവുമില്ലാത്തവരെന്ന നിലയിൽ വ്യാപാരി വ്യവസായികളും ബസ് ഓണേഴ്സ് അസോസിയേഷനും ദലിത് സമരത്തെ അധിക്ഷേപിക്കുന്നത് അപകടകരമായിരിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ആധുനിക ജാതിബോധത്തിൽ നിന്നുടലെടുക്കുന്ന ഇത്തരം തീരുമാനങ്ങൾക്കെതിരെ ആത്മാഭിമാനികളായ മുഴുവൻ ദലിതരും രംഗത്തുവരുമെന്നും നേതാക്കൾ അറിയിച്ചു. ദലിതർ പ്രഖ്യാപിക്കുന്ന ഹർത്താലിനോടുള്ള സവർണ ധാർഷ്ഠ്യത്തെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി അണിചേരുമെന്ന് ദളിത് ഐക്യസമിതി സംസ്ഥാന പ്രസിഡന്റ് കെ.കെ. ജിൻഷുവും കേരളഹർത്താൽ വിജയിപ്പിക്കുന്നതിന് ഉണർന്ന് പ്രവർത്തിക്കുമെന്ന് കേരള ദലിത് പാന്തേഴ്സ് ജില്ലാ പ്രസിഡന്റ് സജി നെല്ലാനിക്കാട്ടും വ്യത്യസ്ത പ്രസ്താവനകളിൽ അറിയിച്ചു. നാളത്തെ ഹർത്താലിനെ അനുകൂലിക്കുന്നതായി അഖില തിരുവിതാംകൂർ മല അരയ മഹാസഭ പ്രസിഡന്റ് സി.കെ. ശശിധരനും ട്രഷറർ എം.ഐ. ഗോപാലനും അറിയിച്ചു.
ജനതാദൾ (എസ്) പിന്തുണയ്ക്കും
സവർണ ഫാസിസ്റ്റ് നയങ്ങൾ മൂലം ദലിതർ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ നാളെ നടക്കുന്ന ഹർത്താലുമായി സഹകരിക്കുമെന്ന് ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് ടി.പി. ജോസഫ് അറിയിച്ചു. രാജ്യത്ത് ദലിതരുടെ സാമൂഹ്യമുന്നേറ്റത്തെ പിന്നോട്ടടിക്കുന്ന നയങ്ങളെ ചെറുത്തുതോൽപ്പിക്കണം. 1989ൽ വി.പി. സിംഗ് സർക്കാർ നടപ്പാക്കിയ പട്ടികജാതി- പട്ടിക വർഗ അതിക്രമം തടയൽ നിയമം സംരക്ഷിക്കേണ്ട ബാധ്യത ജനതാദളിനുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു

No comments