APP DOWNLOAD

TRENDING

വായാട് സെവൻസ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിൽ അൽ-അമീൻ പന്നിയൂർ ജേതാക്കള്‍

വായാട് :  യൂണിവേഴ്സൽ ആർട്സ് & സ്പോർട്സ് ക്ലബ്‌ വായാട് ആദിത്യമരുളുന്ന 29ാമത് ഈവെനിംഗ്  7s ഫുട്ബോളിൽ അൽ-അമീൻ പന്നിയൂർ  ജേതാക്കളായി.

     കാൽപ്പന്തു കളിയിലെ  അടവുകൾ  പയറ്റി തെളിഞ്ഞ 16 ടീമുകൾ മാറ്റുരച്ച  ഫുട്ബോൾ ടൂർമെന്റിന്റെ കപ്പിൽ മുത്തമിടാൻ വേണ്ടി പോരാടിയത്
അതിശക്തരായ ചെനയന്നൂരിനെ 1 നെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട്  അൽ ആമീൻ പന്നിയൂരും
  1 നെതിരെ 3 ഗോളുകൾക്ക് കുപ്പത്തിനെ തകർത്തെറിഞ്ഞു കൊണ്ട് PYC ആലക്കാടുമായിരുന്നു.
 ടൂര്‍ണ്ണമെന്റിന് സമാപനം കുറിച്ചു വാശിയേറിയ മത്സരമാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത് വീറോടെ പോരാടിയ മത്സരത്തില്‍ ശക്തരായ PYC ആലക്കാടിനെ പൊരുതിക്കളിച്ച അൽ ആമീൻ പന്നിയൂർ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി

 നിരവധി ഫുട്ബോള്‍ പ്രേമികളും ടൂര്‍ണ്ണമെന്റ് വീക്ഷിക്കാന്‍ എത്തിയിരുന്നു.

No comments