APP DOWNLOAD

TRENDING

അവസാന ഘട്ട മിനുക്ക് പണികൾ കഴിഞ്ഞു. ആധുനിക വഴിവിളക്കുകള്‍ നാളെ മിഴിതുറക്കും

തളിപ്പറമ്പ്:
ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം തളിപ്പറമ്പ് ദേശീയപാതയില്‍ സ്ഥാപിച്ച ആധുനിക വഴിവിളക്കുകള്‍ ഏപ്രില്‍ ഒന്നിന് മിഴിതുറക്കും. 71 തൂണുകളിലായി 142 വിളക്കുകളാണ് നാളെ വൈകുന്നേരം ആറിന് ടൗണ്‍സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും. അള്ളാംകുളം മഹമൂദ്, കല്ലിങ്കീല്‍ പത്മനാഭന്‍, പി.മുകുന്ദന്‍, സി.പി.വി.അബ്ദുള്ള, എ.പി.ഗംഗാധരന്‍, വി.വി.കണ്ണന്‍, ജോര്‍ജ് വടകര, പി.പി.മോഹനന്‍, എം.കെ.മനോഹരന്‍, കെ.അഭിലാഷ് എന്നിവര്‍ പ്രസംഗിക്കും. നിര്‍ദ്ധനരായ 32 കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം, ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം, വീല്‍ചെയര്‍, ശ്രവണസഹായി, കണ്ണടകള്‍, നടപ്പുസഹായി എന്നിവയുടെ വിതരണവും ചടങ്ങില്‍ വെച്ച് നടക്കും. മാലിന്യമുക്ത തളിപ്പറമ്പിനായി നടപ്പിലാക്കുന്ന ഹരിതസേനയുടെ പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും

No comments