APP DOWNLOAD

TRENDING

പൊതുപണിമുടക്ക്: തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

സംസ്ഥാനത്ത് പൊതുപണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു. കേന്ദ്രതൊഴില്‍ നയങ്ങള്‍ക്കെതിരേ ഏപ്രില്‍ രണ്ടിന് തിങ്കളാഴ്ച 24 മണിക്കൂര്‍ പൊതുപണിമുടക്കായതിനാല്‍ ആരോഗ്യ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്സൈറ്റില്‍ ലഭ്യമാകും.

കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയന്റേതാണ് പ്രഖ്യാപനം.

No comments