കാണാതായ പത്താം ക്ലാസുകാരന്റെ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തി
കാസറഗോഡ് :
കാസറഗോഡ് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കീഴൂർ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. കീഴൂർ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറി(15)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കളനാട് റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയത്. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ ജാസിറിനെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
സ്കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞാണ് ജാസർ വീട്ടിൽ നിന്നിറങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

No comments