സന്തോഷ് ട്രോഫി; കേരളം ഫൈനലില്‍
കൊൽക്കത്ത ∙ സന്തോഷ് ട്രോഫിയിൽ മിസോറമിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്ത് കേരളം ഫൈനലിൽ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ വി.കെ. അഫ്ദാലാണു(54) കേരളത്തിനായി ഗോൾ നേടിയത്. ഫൈനൽ പോരാട്ടത്തില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ.
മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമും ഗോൾ രഹിത സമനില പാലിച്ചു. പകരക്കാരനായിറങ്ങിയ അഫ്ദാലിലൂടെ രണ്ടാം പകുതിയിൽ കേരളം ലീഡ് സ്വന്തമാക്കുകയായിരുന്നു. ഗോൾ പോസ്റ്റിന് മുന്നിൽ ലഭിച്ച നാല് അവസരങ്ങള്‍ ഗോൾ ആക്കാനാകാതെ പോയതു മിസോറമിനു തിരിച്ചടിയായി. 12 തവണ ഫൈനൽ കളിച്ച കേരളം അഞ്ചു തവണയാണ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
കേരള–മിസോറം മത്സരത്തിൽ നിന്ന്.ചിത്രം: പ്രതീഷ്.ജി. നായർ
1994ൽ കട്ടക്കിൽ വച്ചാണ് കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലിൽ അവസാനമായി ഏറ്റുമുട്ടിയിട്ടുള്ളത്. രണ്ടാം സെമിയിൽ കർണാടകയെ തോൽപ്പിച്ചാണ് ബംഗാൾ ഫൈനൽ യോഗ്യത സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബംഗാളിന്റെ ജയം

No comments