ഒന്നും ശരിയായില്ല ,പറഞ്ഞിട്ട് വര്‍ഷം അഞ്ചായി
പാപ്പിനിശ്ശേരി: അഞ്ച് വര്‍ഷമായി തുടരുന്ന പാപ്പിനിശ്ശേരി - പിലാത്തറ കെ.എസ്.ടി.പി. റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ എട്ടാം തവണ നല്‍കിയ 'അവസാന തീയതി' മാര്‍ച്ച് 31-ന് അവസാനിക്കും. താവം മേല്‍പ്പാലം പ്രവൃത്തി എങ്ങുമെത്താതെ ഇപ്പോഴും പാതിവഴിയില്‍ കിടക്കുന്നു. കൂടാതെ മറ്റു പ്രവൃത്തികളും മാര്‍ച്ച് 31-ന് പോലും എങ്ങുമെത്താതെ നില്‍ക്കുമ്പോള്‍ റോഡ് നവീകരണം എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു നിശ്ചയവുമില്ല. 2013 ഏപ്രില്‍ മാസമാണ് റോഡ് നവീകരണം ഉദ്ഘാടനം ചെയ്തത്. 2015 മാര്‍ച്ച് മാസം പൂര്‍ത്തിയാക്കാനാണ് ആദ്യം നിശ്ചയിച്ചത്. ഇത് 2016 മാര്‍ച്ച് വരെ നീട്ടി നല്‍കി. പിന്നീട് 2016 ജൂലായ്, ഡിസംബര്‍, പിന്നീട് 2017 മാര്‍ച്ച്, തുടര്‍ന്ന് ജൂണ്‍, ഡിസംബര്‍ എന്നിങ്ങനെയും ഏറ്റവും അവസാനം 2018 മാര്‍ച്ച് 31-ഉം ആണ് അന്തിമതീയതികളായി നിശ്ചയിച്ചത്. ഓരോതവണ സമയപരിധി നീട്ടിനല്‍കുമ്പോഴും ഇനി സമയം നീട്ടില്ലെന്നാണ് മന്ത്രിമാരും ജനപ്രതിനിധികളും പ്രഖ്യാപിച്ചത്. എന്നാല്‍ കരാറുകാര്‍ അവരുടെ വാദങ്ങള്‍ നിരത്തി അഞ്ച് വര്‍ഷമായി ഇഴഞ്ഞും മുടന്തിയുമാണ് പണികളെല്ലാം മുന്നോട്ട് കൊണ്ടുപോയത്.
താവം മേല്‍പ്പാലം എന്ന് പൂര്‍ത്തിയാകും പാപ്പിനിശ്ശേരി - പിലാത്തറ റോഡില്‍ ഏറ്റവും മെല്ലെ നടക്കുന്നത് താവം മേല്‍പ്പാല പ്രവൃത്തിയാണ്. പലതവണ പാലത്തിന്റെ അലൈന്‍മെന്റ് തന്നെ മാറ്റിയാണ് അവസാന രൂപരേഖ തയ്യാറായിട്ടുള്ളത്. ഏറ്റവും അവസാനം നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവാണ് പണിയെ സാരമായി ബാധിച്ചത് എന്നാണ് അധികൃതര്‍തന്നെ വ്യക്തമാക്കുന്നത്. ഇത് എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പത്ത് മീറ്റര്‍ വീതിയിലുള്ള റോഡിന്റെ ടാറിങ് ഇപ്പോഴും നടക്കുകയാണ്. പാപ്പിനിശ്ശേരി വെസ്റ്റിലും കരിക്കന്‍കുളത്തും ഇപ്പോഴും ടാറിങ് പ്രവൃത്തി പുരോഗമിക്കുകയാണ്. പൂര്‍ത്തിയായ പാപ്പിനിശ്ശേരി മേല്‍പ്പാലത്തില്‍ പോലും ടാറിങ് പ്രവൃത്തി ഇനിയും പൂര്‍ണമായിട്ടില്ല. ഇതോടൊപ്പം ഓവുചാലുകളുടെ പ്രവൃത്തികളെല്ലാം പാതിവഴിയിലാണ്. ബസ് ബേകളും പൂര്‍ത്തിയാക്കിയിട്ടില്ല. പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് ജങ്ഷന് സമീപം റോഡ് മുറിച്ചാണ് കലുങ്ക് നിര്‍മ്മാണം നടത്തുന്നത്. രണ്ട് മാസം മുന്‍പ് മെക്കാഡം ടാറിങ് നടത്തിയ റോഡാണ് മുറിച്ചത്.
നിര്‍മാണസാമഗ്രികളുടെ ലഭ്യതക്കുറവ്
നിര്‍മാണസാമഗ്രികളുടെ ലഭ്യതക്കുറവാണ് പണിക്ക് തടസ്സം നേരിടാന്‍ കാരണമായത്. കഴിഞ്ഞദിവസം പണികള്‍ വേഗത്തിലാക്കുന്നതിന് തിരുവനന്തപുരത്ത് യോഗം നടത്തിയിരുന്നു. എത്രയും പെട്ടെന്ന് എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ അന്ത്യശാസനം നല്‍കി. ടി.വി.രാജേഷ് എം.എല്‍.എ.

No comments