നിങ്ങളുടെ വാട്സ്ആപ്പ് രഹസ്യങ്ങൾ ചോർത്താൻ ഒരു ആപ്പ് !
നൂറ് കോടി ഉപഭോക്താക്കളാണ് ദിനംപ്രതി ടെക്സ്റ്റുൾ, ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് ഉള്ളടക്കങ്ങൾ വാട്സ്ആപ്പ് ഫ്ളാറ്റ്ഫോമിലൂടെ പങ്കുവെയ്ക്കുന്നത്. ഉപഭോക്താവിന്റെ സുരക്ഷക്കായി കമ്പനി നിരവധി ഫീച്ചറുകളും ഇതിനോടകം പുറത്തിറക്കി. എന്നാൽ വാട്‌സ്ആപ്പില്‍ ഓണ്‍ലൈനില്‍ വരുന്ന സുഹൃത്തുക്കളെ നിരീക്ഷിക്കാന്‍ ആപ്ലിക്കേഷനാണ് ചാറ്റ് വാച്ച്. വാട്‌സ്ആപ്പിന്റെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഫീച്ചറാണ് ഈ ആപ്ലിക്കേഷന്‍ ഇതോടെ ദുരുപയോഗം ചെയ്യുന്നത്. നിങ്ങള്‍ എപ്പോള്‍ ഓണ്‍ലൈനില്‍ വരുന്നുവെന്ന വിവരം കണ്ടെത്താനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.
ചാറ്റ വാച്ച് ഒരു പെയ്ഡ് ആപ്പാണ്. ഇന്ത്യയിൽ 140 രൂപയാണ് പ്ലേസ്റ്റോറിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ആപ്പിള്‍ ഐഓഎസ് ആപ്പ് സ്റ്റോറില്‍ നിന്നും ചാറ്റ് വാച്ചിനെ നീക്കം ചെയ്തുകഴിഞ്ഞു. അന്നേ ദിവസം നിങ്ങൾ വാട്സ്ആപ്പിൽ ആരോട് ചാറ്റ് ചെയ്തു എത്ര നേരം സമയം എടുത്തു എന്നുള്ള കാര്യങ്ങൾക്ക് ചാറ്റ് വാച്ച് ആപ്പ് പറയും. സുഹൃത്തുക്കളും, ബന്ധുക്കളും, ജീവനക്കാരും ഏതൊക്കെ സമയത്ത് ഓണ്‍ലൈന്‍ ആവുന്നുവെന്നും ഓഫ്‌ലൈന്‍ ആവുന്നുവെന്നും നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ലാസ്റ്റ് സീന്‍ രഹസ്യമാക്കി വെച്ചാലും ചാറ്റ് വാച്ചിന് കണ്ടെത്താൻ കഴിയും.
വാട്‌സ്ആപ്പ് ഉപയോഗ രീതി താരതമ്യം ചെയ്ത് നിങ്ങളുടെ രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ ചാറ്റ് ചെയ്യാനുള്ള സാധ്യത കണ്ടെത്താനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നാണ് വെബ് സെെറ്റിൽ അധികൃതർ പറയുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസ് ദുരുപയോഗം ചെയ്യപ്പെടുമെന്നുള്ള ആശങ്കയിലാണ് ഇപ്പോൾ ഉപഭോക്താക്കൾ.



No comments