APP DOWNLOAD

TRENDING

ത്രിപുരയിലെ പരാജയത്തോടെ സിപിഎം ഇനി കേരളത്തിൽ മാത്രം: ദേശീയ പദവി നഷ്ടപ്പെടുമോ എന്ന് ആശങ്ക

ത്രിപുര: ആദ്യമായി ഇടത് കോട്ടയില്‍ ബിജെപി പിടിമുറുക്കുകയാണ്. പ്രവചനങ്ങൾക്കു അതീതമായി സിപിഎം ത്രിപുരയിൽ ഭരണം നിലനിർത്തുമെന്നായിരുന്നു കണക്കു കൂട്ടലുകൾ. എന്നാൽ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചാണ് ബിജെപി ത്രിപുര പിടിച്ചത്. ഏറ്റവും പുതിയ റിപ്പോർട് പ്രകാരം ബിജെപിക്ക് 42 സീറ്റും സിപിഎമ്മിന് 17 സീറ്റുമാണ് ലീഡ്. ത്രിപുര മുഖ്യമന്ത്രി മണിക്ക് സർക്കാർ 2000 വോട്ടിന് പിന്നിലെന്ന് റിപ്പോർട്ടുകൾ. ബംഗാളിലേക്ക് ഇനി നോക്കേണ്ട എന്നതാണ് സ്ഥിതി.
ഇടതുപക്ഷം ബംഗാളില്‍ വീണപ്പോള്‍ തൃണമൂലിലേക്കായിരുന്നു ഒഴുക്ക്. അവിടെയും ബി.ജെ.പി. മുഖ്യപ്രതിപക്ഷമായി വളര്‍ന്നുകഴിഞ്ഞു. സി.പി.എം. ചിത്രത്തില്‍ തന്നെയില്ല എന്നതാണ് സ്ഥിതി. ദേശീയ പാര്‍ട്ടി എന്ന മേല്‍വിലാസം തന്നെ വൈകാതെ സി.പി.എമ്മിന് ഭീഷണിയായി വരും. നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദേശീയ ബദല്‍ എന്ന ചോദ്യത്തിന് സി.പി.എം. ഉത്തരം കണ്ടെത്തേണ്ടി വരും. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ബംഗാളില്‍ എങ്ങുമെത്താന്‍ പോകുന്നില്ലെന്ന് ബംഗാള്‍ ഘടകം ഒന്നടങ്കം പറയുന്നു. ത്രിപുര പിടിച്ച സാഹചര്യത്തില്‍ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം കേരളമാകുമെന്ന് ഉറപ്പ്

No comments