APP DOWNLOAD

TRENDING

തളിപ്പറമ്പില്‍ ഓട്ടോറിക്ഷയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്. നടുവില്‍ സ്വദേശി ആമ്പിലാട്ട് വീട്ടില്‍ വേണുഗോപാലന്റെയും അര്‍ച്ചനയുടെയും മകനാണ് മരിച്ച ആരോമല്‍ എന്ന ആരവ്. ഇന്ന് രാവിലെ 7.30 ന് തളിപ്പറമ്പ്-ആലക്കോട് സംസ്ഥാന പാതയില്‍ പുഷ്പഗിരി ദര്‍ശന ധ്യാനകേന്ദ്രത്തിന് മുന്നിലായിരുന്നു അപകടം. അസുഖം ബാധിച്ച ആരവിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഡോക്ടറെ കാണിക്കുന്നതിനായി മഴൂരിലെ അര്‍ച്ചനയുടെ വീട്ടില്‍ നിന്നും അച്ഛന്‍ ഗോവിന്ദനോടൊപ്പം ഓട്ടോറിക്ഷയില്‍ വരികയായിരുന്നു. റോഡിലുണ്ടായിരുന്ന തെരുവ് നായയെ രക്ഷിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ ആലക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയിലിടിച്ചായിരുന്നു അപകടം.

No comments