തളിപ്പറമ്പ് പോലീസ് സ്‌റ്റേഷൻ വളപ്പിൽ നാവ് നീട്ടിയ അശോക സ്തംഭങ്ങൾ
തളിപ്പറമ്പ്: അശോകസ്തംഭത്തിലെ സിംഹങ്ങൾ നാവ് കടിച്ച് പുറത്തേക്കിട്ട നിലയിലുള്ളതാണോ? തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ വളപ്പിലെ അശോകസ്തംഭമാണ് ഇങ്ങനെ നിർമ്മിച്ചിരിക്കുന്നത്. ദേശീയ ചിഹ്നമായ അശോകസ്തംഭം യു.പി സാരനാഥിലെ നാല് സിംഹങ്ങളുടെ രീതിയിൽ രൂപകൽപ്പന ചെയ്തത് ദീനാനാഥ് ഭാർഗവയാണ്. അദ്ദേഹം രൂപകൽപ്പന ചെയ്ത സിംഹം നാക്ക് പുറത്തേക്കിട്ട് വെപ്രാളം കാണിക്കുന്നവയല്ല.
നാക്ക് നീട്ടാതെ ശൗര്യത്തോടെ പല്ലുകൾ പുറത്തേക്ക് കാട്ടുന്നവയാണ് ഒറിജിനൽ. പോലീസ് സ്റ്റേഷനിലെ ദേശീയചിഹ്നം മാസങ്ങളായി പ്ലാസ്റ്റിക്ക് ഷീറ്റുകൾക്കകത്താണ്.
നാക്ക് നീട്ടാതെ ശൗര്യത്തോടെ പല്ലുകൾ പുറത്തേക്ക് കാട്ടുന്നവയാണ് ഒറിജിനൽ. പോലീസ് സ്റ്റേഷനിലെ ദേശീയചിഹ്നം മാസങ്ങളായി പ്ലാസ്റ്റിക്ക് ഷീറ്റുകൾക്കകത്താണ്.

No comments