APP DOWNLOAD

TRENDING

ഗ്രാമീൺ ബാങ്ക് ജീവനക്കാർ പണിമുടക്കി പ്രകടനം നടത്തി

തളിപ്പറമ്പ :ഗ്രാമീൺ ബാങ്ക് ജീവനകകാരുടെ സംഘടനകളുടെ സംഘടനകളുടെ ഐക്യവേദിയായ UFRRBU ആഹ്വാന പ്രകാരം ഗ്രാമീൺ ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, ഗ്രാമീൺ ബാങ്ക് ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുക, ആശ്രിത നിയമനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, കമ്പ്യൂട്ടർ ഇൻക്രിമെന്റ് അനുവദിക്കുക, സ്പോൺസർ ബാങ്കിലെ സർവീസ് റെഗുലേഷൻ ഗ്രാമീൺ ബാങ്കിൽ നടപ്പിലാക്കുക, IBA യെ ചർച്ചാവേദിയായി പ്രഖ്യാപിക്കുക എന്നീ മുദ്രവാക്യങ്ങളുയർത്തി  ഗ്രാമീണ ബാങ്ക് ജീവനക്കാർ മാർച്ച് 26, 27, 28 തിയ്യതികളിൽ ദേശവ്യാപകമായി പണിമുടക്കുന്നതിന്റെ ഭാഗമായി പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് 27.3.18 ന്  കേരള ഗ്രാമീൺ ബാങ്ക് തിളപ്പറമ്പ ശാഖയ്ക്ക് മുൻപിൽ കേന്ദ്രീകരിച്ച പരിപാടി സി ശ്രീധരന്റെ അദ്ധ്യക്ഷതയിൽ BEFI സംസ്ഥാന കമ്മിറ്റി അംഗം പി രാജേഷ് ഉദ്ഘാടനം ചെയതു.ടോമി മൈക്കിൾ, കെ എം ചന്ദ്രബാബു ,കൃഷ്ണകുമാർ,എന്നിവർ സംസാരിച്ചു പി.പി സന്തോഷ് കുമാർ സ്വാഗതവും വി പി കുഞ്ഞിക്കണ്ണൻ നന്ദിയും രേഖപ്പെടുത്തി

No comments