APP DOWNLOAD

TRENDING

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പത്താംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പേരാവൂര്‍ കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കേളകം കുണ്ടേരിയിലെ പാലപ്പറമ്പിൽ പി.കെ. അഖില്‍ (21), പാറത്തോട് സ്വദേശികളായ പാറക്കടവില്‍ വിഷ്ണു വിനോദ് (18), പുത്തന്‍പുരക്കല്‍ അശ്വിന്‍ മോഹന്‍ ( 21 ) എന്നിവരെയാണ് പിടിയിലായത്

പത്താംക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ അഖിൽ പ്രണയം നടിച്ച് വശത്താക്കിയ സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ അഖിലിന്റെ സുഹൃത്തുക്കളായ വിഷ്ണുവും അശ്വിനും പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. ഇതോടെ മൂവരും ചേര്‍ന്ന് പെണ്‍കുട്ടി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ സംഭവം പെണ്‍കുട്ടിയുടെ വീട്ടിലറിയുകയും പഠനം മുടങ്ങുകയും ചെയ്തു. എന്നാല്‍ പഠനം വീണ്ടും തുടങ്ങിയപ്പോള്‍ പ്രതികള്‍ പെണ്‍കുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചു.
സംഭവം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടതോടെ വിവരം . ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. ഒന്നാം പ്രതി അഖില്‍ 2016 ല്‍ മറ്റൊരു പീഡന കേസില്‍ പോസ്കോ നിയമപ്രകാരം ജയില്‍ കിടന്നിട്ടുണ്ട്. മൂന്നാം പ്രതി അശ്വിന്‍ വയനാട്ടില്‍ കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ്.പിടിയിലായ മൂന്നു പ്രതികളും കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളതിനാല്‍ പോലീസിന്റെയും എക്സൈസിന്റെ നിരീക്ഷണത്തിലായിരിക്കെയാണ് പീഡന കേസില്‍ പിടിയിലാകുന്നത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

No comments