ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു: പ്രദേശത്ത് ഹര്‍ത്താല്‍
പാലക്കാട്•മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ലീഗ് പ്രവര്‍ത്തകനായ കുന്തിപ്പുഴ സ്വദേശി സഫീര്‍ (22) ആണ് കൊല്ലപ്പെട്ടത്. തുണിക്കടയില്‍ കയറിയാണ് അക്രമിസംഘം സഫീറിനെ ആക്രമിച്ചത്.
മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദിന്റെ മകനാണ് കൊല്ലപ്പെട്ട സഫീര്‍. മൂന്നംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ സി.പി.ഐ ആണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ റോഡ് ഉപരോധിക്കുകയാണ്.
കുന്തിപ്പുഴയിലെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് സൂചന.
ലീഗിന്റെ ആരോപണം സി.പി.ഐ നിഷേധിച്ചു. ആക്രമണത്തിന് പിന്നില്‍ വ്യക്തിപരമായ പ്രശ്നങ്ങളാവാമെന്ന് സി.പി.എം പ്രതികരിച്ചു.
സംഭാവത്തില്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗ് തിങ്കളാഴ്ച മണ്ണാര്‍ക്കാട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

No comments