APP DOWNLOAD

TRENDING

തലശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് പെയിന്റൊഴിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു



കണ്ണൂർ ;എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവപ്പ് പെയിന്റ് ഒഴിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ബിജെപി പ്രവര്‍ത്തകന്‍ എരഞ്ഞോളി ഷെമിത നിവാസില്‍ ശരത്തിന്റെ  അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചതിനാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്. വാളുമായി എത്തിയ അക്രമികള്‍ രജിതയുടെ കഴുത്തിലെ രണ്ടു പവന്‍ സ്വര്‍ണമാല അപഹരിച്ചതായും ബിജെപി നേതൃത്വം ആരോപിച്ചു. എരഞ്ഞോളി പാലത്തിനടുത്ത് ചുവരെഴുത്തിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

No comments