ഹർത്താൽ; ഇന്ന് നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവച്ചു
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷകൾ മാറ്റിവച്ചു.
ഹര്‍ത്താലിന്‍റെ സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന വിവിധ പരിപാടികളില്‍ മാറ്റങ്ങളുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മാറ്റിവെച്ച പരിപാടികള്‍
ഇന്ന് നടക്കാനിരുന്ന തിരുവനന്തപുരം റവന്യു ജില്ലാ ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകള്‍ 1 9/11/18 തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
ഇന്ന് നടക്കാനിരുന്ന വയനാട് ജില്ലാ സ്കൂള്‍ കലോത്സവം നാളെത്തേക്ക് (ഞായര്‍) മാറ്റി.
ഇന്ന് നടത്താനിരുന്ന പത്തനംതിട്ട ജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി.
കേരള സര്‍വകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്ബര്‍ക്ക ക്ലാസുകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
താമരശേരി താലൂക്കില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ച ജില്ലാ കളക്ടറുടെ അദാലത്ത് മാറ്റിവെച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.



No comments