APP DOWNLOAD

TRENDING

കണ്ണൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



കണ്ണൂര്-കോഴിക്കോട് ദേശീയ പാതയില്‍ നടാല്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. നടാല്‍ ഒ.കെ യു.പി സ്കൂളിന് സമീപം സതീഷിന്റെ മകന്‍ വൈഷ്ണവാണ് മരിച്ചത്. കണ്ണൂര്‍ കോളേജ് കോമേഴ്സില്‍ ബിരുദ വിദ്യാര്‍ഥിയാണ് വൈഷ്ണവ്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.

No comments