APP DOWNLOAD

TRENDING

മാരത്തോൺ കൂട്ടയോട്ടവും ,മുഹബ്ബത്തിന്റെ സുലൈമാനി - സ്നേഹ വിരുന്നും സംഘടിപ്പിച്ചു


ശ്രീകണ്ഠാപുരം: മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന യുവജന മുന്നേറ്റ യാത്രയുടെ  പ്രചരണാർത്ഥം പഴയങ്ങാടി ശാഖ മുസ്ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും നേത്യത്വത്തിൽ മാരത്തോൺ കൂട്ടയോട്ടവും ,മുഹബ്ബത്തിന്റെ സുലൈമാനി - സ്നേഹ വിരുന്നും  സംഘടിപ്പിച്ചു.ശാഖ ലീഗ് പ്രസിഡണ്ട് പി.പി. മൂസാൻ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്ലോബൽ കെ.എം.സി.സി.ചെയർമാൻ പി.പി.അബ്ദുള്ള മുഖ്യാതിഥിയായി.എൻ.പി. റഷീദ് മാസ്റ്റർ, അഫ്സൽ കായക്കൂൽ, സഫീർ കാറ്റാടത്ത്, മിസ് ഹബ് .യു.പി, ജുനൈദ് ,മിർദാസ്, തയ്യിബ്.എ.പി, ഷെഫിൻ ബഷീർ, സിനാൻ മുസ്തഫ, റസ്മിൽ, ഫാസിൽ നേതൃത്വം നൽകി.


മാരത്തോൺ ശ്രീകണ്ഠാപുരം ബസ്റ്റാന്റിൽ സമാപിച്ചു.അഫ്സൽ കായക്കൂൽ സന്ദേശ പ്രസംഗം നടത്തി.

No comments