നാട് റിവേഴ്സ് ഗിയറിൽ; ട്രോൾ കോമ്പറ്റീഷൻ നടത്തി പ്രതിഷേധം
കുടിയാൻമല: കണ്ണൂർ ജില്ലയിലെ ഏക ദേശസാൽകൃത റൂട്ടായ ഒടുവള്ളിത്തട്ട്-കുടിയാൻമല റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണ്. റോഡ് മുഴുവൻ പൊട്ടിപൊളിഞ്ഞ് തകർന്ന് കിടക്കുകയാണ്, ടാറിങ്ങ് ഒച്ച് ഇഴയുന്നതിലും മന്ദഗതിയിലാണ്. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കി ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കി, മണിക്കൂറുകളുടെ കാത്തിരിപ്പ്... എന്നിട്ട് എത്തുന്ന ബസിൽ കൂട്ടയിടി അതിൽ ചില ബസുകളിൽ കുട നിവർത്തണം...! ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപെടുന്നതിനും, ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും, പൊതുജന അഭിപ്രായം സ്വരൂപിക്കുന്നതിനും, അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിന് വേണ്ടി പുലിക്കുരുമ്പ കെ.സി.വൈ.എം നാട് റിവേഴ്സ് ഗിയറിൽ എന്ന പേരിൽ ഒരു ട്രോൾ കോമ്പറ്റീഷൻ സംഘടിപ്പിച്ചു...
ഒന്നാം സ്‌ഥാനം ജോയൽ കല്ലിടുക്കനാനിക്കലും
രണ്ടാം സ്ഥാനം ഷിജോ ചെമ്പനാനിക്കലും

മൂന്നാം സ്ഥാനം അജിത്ത് അത്യാലിലും നേടി..
മത്സരത്തിന് അപ്പുറം നാടിന്റെ പ്രശ്നങ്ങൾ പൊതുജന ചർച്ചക്കും ബന്ധപ്പെട്ടവരുടെ മുൻപിലും എത്തിക്കുക എന്നതായിരുന്നു ഈ ട്രോൾ കോമ്പറ്റീഷന്റെ ഉദ്ദേശം.





No comments