APP DOWNLOAD

TRENDING

എടാട്ട് കാറും ലോറിയും കൂട്ടിയിടിച്ചു മൂന്നു പേർ മരിച്ചു. 5 പേർക്ക് പരിക്ക്





പയ്യന്നൂർ:ന് എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണം. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബിന്ദു ലാൽ (55) , സഹോദരിയുടെ മക്കളായ തരുൺ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. പത്മാവതി, നിയ, അനിത, വിജിത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപമായിരുന്നു അപകടം

പുലർച്ചെ നാലരയ്ക്കാണ് അപകടം സംഭവിച്ചത്. തൃശൂരിൽ നിന്നും മൂകാംബിക ക്ഷേത്ര ദർശനത്തിനു പോകുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇരു വാഹനങ്ങളും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നു.


No comments