മത പ്രഭാഷണവും സ്വലാത്ത് മജ്ലിസും 12 മുതൽ
തളിപ്പറമ്പ:മുക്കുന്ന് ഖാദിമുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 4 ദിന മതപ്രഭാഷണവും സ്വലാത്ത് മജ്ലിസും ഒക്ടോബർ 12 മുതൽ 15 വരെ മഗ്‌രിബ് നിസ്കാരാനന്തരം നോർത്ത് കുപ്പം ശംസുൽ ഉലമ നഗറിൽ (ജുമാ മസ്ജിദ് പരിസരം) വെച്ച് നടക്കും.12 ന് പ്രളയം പാഠമല്ലേ എന്ന വിഷയത്തിൽ ആബിദ് ഹുദവി തച്ചണ്ണ,13 ന് ബന്ധങ്ങളും കടപ്പാടുകളും എന്ന വിഷയത്തിൽ അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി,14 ന് വിലസുന്ന മക്കളും വിതുമ്പുന്ന മാതാപിതാക്കളും എന്ന വിഷയത്തിൽ ജലീൽ റഹ്‌മാനി വാണിയന്നൂർ എന്നീ പ്രഗൽഭ പ്രാസംഗികർ പ്രഭാഷണം നടത്തും.15 ന് നടക്കുന്ന ഉൽബോധനത്തിനും സ്വലാത്ത് മജ്‌ലിസിനും സമാപന പ്രാർത്ഥനക്കും സയ്യിദ് അൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി നേതൃത്വം നൽകും.



No comments