വാരം മതുകോത്ത് ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്
വാരം: വാരം മതുകോത്ത് ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്. മട്ടന്നൂർ സംസ്ഥാന പാതയിലെ മതുകോത്ത് വളവിൽ വൈകിട്ട് അഞ്ചരയോടെ അപകടം.മരത്തിലിടിച്ച ബസ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു.നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഹെന ബസാണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാരും പൊലിസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു



No comments