APP DOWNLOAD

TRENDING

ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ SDPI ഡിവിഷണൽ പ്രസിഡണ്ട് അറസ്റ്റിൽ



കണ്ണൂർ: ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ SDPI ഡിവിഷണൽ പ്രസിഡണ്ട് അറസ്റ്റിൽ.താണസ്വദേശി കുരിക്കന്റെവിട ജാബിർ(34)നെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കൊടെരി അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 9.30 ഓടെ താണ ആനയിടുക്ക് റോഡിലെ റേഷൻകടക്ക് സമീപ വച്ച് കണ്ണോത്തുംച്ചാൽ മാണിക്കകാവിന് സമീപത്തെ ശ്രീലേഷ് (21) നെ രാഷ്ട്രീയ വൈരാഗ്യം വെച്ച്ഇയാൾ അക്രമിക്കുകയായിരുന്നു.



ഗുരുതരമായി പരിക്കേറ്റ ശ്രീലേഷ് ജില്ലാ ആശുപത്രിയിൽ ചിക്സ്തയിലാണ്.ശ്രീലേഷിന്റെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് ഇന്നലെ രാത്രിയോടെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

No comments