തഹ് വാർ 2K18 വാഫി കോളേജ് ഫെസ്റ്റ് സെപ്തംബർ 17,18 തിയ്യതികളിൽ
ശ്രീകണ്ഠപുരം: പഴയങ്ങാടി മാലിക് ദീനാർ വാഫി കോളേജ് വിദ്യാർത്ഥി യൂണിയനുകീഴിൽ നടത്തപ്പെടുന്ന " തഹ് വാർ 2k18 " കോളേജ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. സെപ്റ്റംബർ 17, 18 (തിങ്കൾ, ചൊവ്വ ) തിയ്യതികളിലായി നടക്കുന്ന കോളേജ് ഫെസ്റ്റിന്റെ ഒരുക്കത്തിലും ആരവത്തിലുമാണ് വിദ്യാർത്ഥികളും അധ്യാപകരും.
തിങ്കളാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ 'തഹ് വാർ 2k 18 ' ന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. അന്നേ ദിവസം രാത്രി 7 മണിക്ക് നടക്കുന്ന "കലാ വിചാരം" സെഷനിൽ സയ്യിദ് റാശിദ് ഹുദവി തങ്ങൾ , പ്രമുഖ മാപ്പിളപ്പാട്ട് കവി ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായി സംബന്ധിക്കും.
തുടർന്ന് നടക്കുന്ന വിവിധ മത്സരങ്ങളിൽ 2 വേദികളിലായി 4 ഗ്രൂപ്പുകളിൽ നിന്നുള്ള എൺപതോളം വിദ്യാർത്ഥികൾ നൂറോളം ഇനങ്ങളിലായി മത്സരിക്കും. മത്സരത്തിന്റെ മുഴുവൻ വീഡിയോകളും 'Thahwar 2K18' എന്ന യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഫൈൻ ആർട്സ് സെക്രട്ടറി ആദിൽ പിലാത്തറ അറിയിച്ചു. 2 ദിവസങ്ങളായി നീണ്ടു നിൽക്കുന്ന കലാപരിപാടികൾക്ക് ചൊവ്വാഴ്ച രാത്രി 10 മണിയോടെ പരിസമാപ്തി കുറിക്കും.കോളേജ് അധ്യാപകർ,മഹല്ല് കമ്മിറ്റി പ്രതിനിധികൾ,ജിസിസി പ്രവാസി പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും. ഫെസ്റ്റിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്നും അവസാനഘട്ട ഒരുക്കങ്ങളിലാണെന്നും കോളേജ് പ്രിൻസിപ്പൽ ഹബീബ് വാഫി, ചീഫ് കൺവീനർ ജംഷീർ വാഫി, കൺവീനർ ഹാഫിള് അമീൻ തുടങ്ങിയവർ അറിയിച്ചു.




No comments