കണ്ണൂർ സ്വദേശിയായ വിദ്യാര്‍ത്ഥി മംഗലാപുരത്ത് കാറപകടത്തില്‍ മരിച്ചു
കണ്ണൂര്: കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മംഗലാപുരത്ത് കാറപകടത്തില്‍ മരിച്ചു. അഴീക്കോട് 'ചന്ദ്രതാര'യിലെ ഐവന്‍ അനില്‍കുമാറാ(19)ണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. മണിപ്പാല്‍ റോഡില്‍ അനില്‍കുമാര്‍ ഓടിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ആര്‍കിടെക്ട് വിദ്യാര്‍ത്ഥിയായിരുന്നു.
അനില്‍കുമാറിന്റെയും രഹ്‌നയുടെയും മകനാണ്. അശ്വതി സഹോദരിയാണ്. മൃതദേഹം ഇന്നു വെകുന്നേരം നാലോടെ അഴീക്കോട്ടെ വീട്ടിലെത്തിക്കും. 6 മണിക്ക് വായിപ്പറമ്പ് ശ്മശാനത്തില്‍ സംസ്‌കരിക്കും. ഡി സി സി ജനറല്‍ സെക്രട്ടറി കൂക്കിരി രാജേഷിന്റെ സഹോദരിയുടെ മകനാണ് മരിച്ച ഐവന്‍.



No comments