APP DOWNLOAD

TRENDING

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക് സഹായവുമായി SSF തിരുവട്ടൂർ യൂണിറ്റ് പ്രവർത്തകർ



തിരുവട്ടൂർ: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹോദങ്ങൾക്ക് സഹായഹസ്തവുമായി എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് .തോരാത്ത പേമാരിയിലും ഇടക്കിടെയുണ്ടാവുന്ന ഉരുൾപൊട്ടലിലും സർവ്വവും നഷ്ടപ്പെട്ട് യാതനകൾ മാത്രം ബാക്കിയായ കുടുംബങ്ങൾക്ക് സഹായ സഹകരണങ്ങൾ നൽകാനുള്ള ജില്ലാ കലക്ടറുടെ പ്രസ്താവനയോട് എെക്യദാർഢ്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് യൂണിറ്റ് കമ്മിറ്റി.


നാട്ടുകാരുടെ അകമഴിഞ്ഞ സഹായം കമ്മറ്റിയുടെ സഹായപദ്ധതിയെ വൻവിജയമാക്കിയത് ശ്രദ്ധേയമായി.എസ് എസ് എഫ് പരിയാരം സെക്ടർ സെക്രട്ടറി അബ്ദുറഹ്മാൻ  തിരുവട്ടൂർ യൂണിറ്റ്  ജനറൽ സെക്രെട്ടറി അശ്ഫഖ് അലി സെക്രട്ടറിമാരായ മുഹമ്മദ്‌ അലി,ഫർഹാൻ തുടങ്ങിയവർ നേത്രത്വം നൽകി.ശേഖരിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവ കലക്ടറിയേറ്റിൽ എത്തിച്ചു.

No comments