ഏഴോം ജി.എം.യു.പി. സ്കൂളിൽ യുദ്ധം വിരുദ്ധ ദിനം ആചരിച്ചത് കൂറ്റൻ സഡാക്കോ കൊക്കുമായി
ഏഴോം: ഹിരോഷിമാ ദിനത്തിന്റെ ഭാഗമായി ഏഴോം ജി.എം.യു.പി. സ്കൂളിൽ യുദ്ധം വിരുദ്ധ ദിനം ആചരിച്ചു. ചരിത്ര സ്മാരകത്തെ അനുസ്മരിക്കുന്ന 5 മീറ്റർ ഉയരമുള്ള കൂറ്റൻ സഡാക്കോ കൊക്കിനെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നിർമ്മിച്ചു. യുദ്ധവിരുദ്ധ ഫോട്ടോ പ്രദർശനവും ഉണ്ടായി. ചടങ്ങ് പി-ടി.എ പ്രസിഡന്റ് വി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. എസ്.ഗിരിജാദേവി ഉദ്ഘാടനം ചെയ്തു. കെ. രഞ്ജിത്ത് യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.ലീല , എ.വി. പ്രത്യുഷ, ടി.പി ബാബുരാജ്, സന്ധ്യ.ടി. കെ. ഷീജ ,അലീമ, സുഷ ,രേഷ്മ ,രാജീവൻ നികേഷ് ,ഷാഹിന എന്നിവർ സംസാരിച്ചു. അംഗിത നന്ദി പറഞ്ഞു.



No comments