ടയര്‍ റീസോളിംഗ് കടയുടെ മറവില്‍ നിരോധിത പുകയില വിൽപന; പരിയാരത്ത് മൂന്ന് പേർ പിടിയിൽ.
പരിയാരം: ടയര്‍ റീസോളിംഗ് കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വില്‍പ്പന നടത്തിയ സംഘത്തിലെ മൂന്നുപേര്‍ പരിയാരം മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലായി. പിലാത്തറ പീരക്കാംതടത്തിലെ ടയര്‍റീസോളിംഗ് കടയുടെ മറവിലാണ് അനധികൃത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയത്. യുപി അലഹബാദ് സ്വദേശിയായ അശോക് കുമാര്‍(20), ബദോളി സ്വദേശിയായ ബബ്‌ലു(25), കുടക് അയ്യങ്കേരിയിലെ അസ്‌കര്‍(29) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തേതുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ് ഐ വി.ആര്‍.വിനീഷ്. അഡീഷണല്‍ എസ് ഐ സാംസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്. പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരമാണ് പോലീസ് പിടിച്ചെടുത്തത്.



No comments