APP DOWNLOAD

TRENDING

ഓഗസ്റ്റ് ഏഴിന് അഖിലേന്ത്യാ മോട്ടോര് വാഹന പണിമുടക്ക്


കൊച്ചി: മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഗസ്റ്റ് ഏഴിന് അഖിലേന്ത്യാ തലത്തില്‍ മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഓള്‍ ഇന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് നടത്തുന്നത്. ബി.എം.എസ് ഒഴികെയുള്ള യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

No comments