എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ ഏഴ് നേതാക്കള്‍ കസ്റ്റഡിയില്‍
കൊച്ചിയില് വാര്‍ത്താസമ്മേളനത്തിനെത്തിയ എസ്.ഡി.പി.ഐ നേതാക്കള്‍ കസ്റ്റഡിയില്‍. ഏഴ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അഭിമന്യു വധവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധ ഗൂഢാലോചന സംബന്ധിച്ച് ചോദ്യംചെയ്യുന്നതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.


അകത്തിടുന്നതാണ് നല്ലത്
ReplyDelete