APP DOWNLOAD

TRENDING

പരിയാരം മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

പരിയാരം∙ സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിൽ വൻ ചികിത്സാ നിരക്കും സ്വാശ്രയ ഫീസും പ്രവേശനവും നടത്താൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

 കോളജ്കവാടത്തിൽ മാർച്ച് തടഞ്ഞ പൊലീസിനെ തള്ളി മാറ്റി ക്യാംപസിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നത്  നേരിയ സംഘർഷത്തിനിടയാക്കി.പ്രവർത്തകര്‍  ബാരിക്കേഡില്‍ കയറി മുദ്രാവാക്യം വിളിച്ചു. മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ തടഞ്ഞതും പൊലീസ് സംയമനം പാലിച്ചതിനാലുമാണ് സംഘർഷം ഒഴിവായത്. പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് സതീശന്‍ പാച്ചേനി  ഉദ്ഘാടനം ചെയ്തു. കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി.ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കെ.ബ്രജേഷ്കുമാര്‍, സജീവ് ജോസഫ്, എം.നാരായണന്‍കുട്ടി, എം.പി.മുരളി, എന്‍.പി.ശ്രീധരന്‍, വി.വി.പുരുഷോത്തമന്‍, നൗഷാദ് വാഴവളപ്പില്‍, കപ്പച്ചേരി രാജീവന്‍, രജനി രമാനന്ദ്, വി.വി.പുരുഷോത്തമന്‍, എ.പി.നാരായണന്‍, മനോജ് കൂവേരി, സി.വി.സന്തോഷ്, ഇ.ടി.രാജീവന്‍, പൊന്നമ്പത്ത് ചന്ദ്രന്‍, എ.ഡി.സാബൂസ്, എം.പി.വേലായുധന്‍, കെ.നബീസ, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, സന്ദീപ് പാണപ്പുഴ,കെ.രാജൻ എന്നിവര്‍ പ്രസംഗിച്ചു. വന്‍ പൊലീസ് സംഘം പരിയാരത്ത് ഉണ്ടായിരുന്നു.

No comments