APP DOWNLOAD

TRENDING

ദേശീയപാതയിൽ സിമന്റ് മിശ്രിതം ഉപയോഗിച്ച് കുഴിയടക്കല്‍ പ്രഹസനമാവുന്നു


തളിപ്പറമ്പ്: ദേശീയപാതയിലെ കുഴിയടക്കല്‍ പ്രഹസനമാവുന്നു. തളിപ്പറമ്പ് മുതല്‍ പാപ്പിനിശ്ശേരി വരെയുള്ള ഭാഗങ്ങളിലാണ് കുഴിയടക്കല്‍ നടക്കുന്നത്. ധര്‍മ്മശാലയില്‍ കോഫി ഹൗസിനു മുന്‍വശം ദേശീയപാത ഏതാണ്ട് പൂര്‍ണ്ണമായും കുണ്ടും കുഴിയുമായി തകര്‍ന്നിരിക്കുകയാണ്. മാങ്ങാട്, കുറ്റക്കോല്‍, ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ അപകടങ്ങളും പതിവാണ്. തകര്‍ന്ന ദേശീയപാത അറ്റകുറ്റ പണി നടത്താതെ പേരിന് കുഴിയടക്കല്‍ മാത്രമാണ് നടക്കുന്നത്.
    ഒരു ടിപ്പര്‍ ലോറിയില്‍ ജില്ലിയും മണലും സിമന്റും ചേര്‍ത്ത് മിശ്രിതമാക്കി അഞ്ചാറുതൊഴിലാളികള്‍ ചേര്‍ന്ന് കുഴികളില്‍ ഇടുന്ന ജോലിയാണ് ദേശീയപാതയില്‍ നടക്കുന്നത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് സിമന്റ് കുഴിച്ചിടുന്നത്. ഇത് അപ്പോള്‍ തന്നെ ഒഴുകിപോകുന്നു. സിമന്റ് മിശ്രിതത്തിന്റെ മുകളില്‍ കൂടി അപ്പോള്‍ തന്നെ ഭാരവണ്ടികള്‍ കയറുന്നത് കാരണം കുഴികളുടെ വശങ്ങളിലേക്ക് ചേര്‍ന്ന് കുഴികള്‍ അടയാതെ വരുന്ന കാഴ്ചയാണ് ദേശീയപാതയില്‍ കാണുന്നത്. ദേശീയപാതയില്‍ നൂറുകണക്കിന് കുഴികളാണുള്ളത്. അവയൊന്നും പൂര്‍ണ്ണമായും നികത്താതെയുള്ള കുഴിയടക്കല്‍ പ്രഹസനമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

No comments