മട്ടന്നൂരില്‍ കാര്‍ തടഞ്ഞ് സി.പി.എമ്മുകാരെ വെട്ടിയ സംഭവം; മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂർ: മട്ടന്നൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെല്ലൂന്നി പി.വി സച്ചിന്‍ (24), മട്ടന്നൂര്‍ കൊക്കയില്‍ കെ.വി സുജി (21), നീര്‍വേലി പി.സി വിജിത്ത് (20) എന്നിവരാണ് പിടിയിലായത്.
മട്ടന്നൂര്‍ സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ ഡെനീഷ് സായി, രതീഷ് എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെ ആര്‍.എസ്.എസ് സംഘം കാര്‍ തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. വെട്ടേറ്റവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്



No comments