ഉപ്പളയിൽ ലോറി ജീപ്പിലിടിച്ചു അഞ്ച് മരണം
കാസർകോട് ഉപ്പളയിൽ ലോറി ജീപ്പിലിടിച്ചു അഞ്ചു പേർക്കു ദാരുണാന്ദ്യം.ഉപ്പള നയാബസാറിലാണ് സംഭവം ജീപ്പ് യാത്രക്കരാണ് മരിച്ചത്.മംഗളൂരു കെ സി റോഡ് സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നു സംശയിക്കുന്നു.ഇന്ന് രാവിലെ ആറു മണിക്കാണ് നയാബസാർ ദേശീയപാതയിൽ മംഗൽപാടി താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം നടന്നത്.സംഭവം മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് മരണപ്പെട്ടത് ഏഴു പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ മംഗളൂരു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
മംഗളൂരിൽ നിന്നും ചരക്കുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും, കാസറഗോഡ് ഭാഗത്ത് നിന്നും കർണാടകയിലേക്ക് പോവുകയായിരുന്ന ഫോഴ്‌സ് ട്രാക്ക് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.ലോറിയുടെ മുൻ വശത്തെ ടയർ പൊട്ടി ജീപ്പിലിടിച്ചാണ് അപകടമുണ്ടായതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. തീർത്ഥാടനത്തിന് പോയ കുടുംബമാണ് അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക നിഗമനം.



No comments