ധർമ്മശാല പ്ലൈവുഡ് ഫാക്ടറി ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
ധർമ്മശാല വ്യവസായ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. അസം പോലോഘാട്ട് ജില്ലയിലെ തങ്ക ബഹാദൂർ ലിമ്പു (21) ആണ് മരിച്ചത്. ധർമ്മശാലയിൽ കണ്ണൂർ സ്വദേശി മിയാസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വിക്ട് പ്ലൈവുഡ് ഫാക്ടറിയിൽ രാത്രി 8.30 നായിരുന്നു അപകടം. വാഹനത്തിൽ നിന്നും പ്ലൈവുഡ് ഇറക്കിക്കൊണ്ടിരിക്കെ അട്ടി ഒന്നടങ്കം തങ്ക ബഹാദൂർ ലിമ്പുവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഒരു മാസം മുമ്പ് മാത്രമാണ് ഇയാൾ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കെത്തിയത്.



No comments