തളിപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് 17കാരനെ പീഡിപ്പിച്ച സംഭവം : പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തളിപ്പറമ്പ:ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് 17 കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ചെങ്ങളായി സ്വദേശി . ഉളിയത്താംപറമ്പിലെ ഷാഹിദാ മന്‍സിലില്‍ അബ്ദുള്‍നാസറിനെ(33) ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം നടന്നത്. തളിപ്പറമ്പ് സീതിസാഹിബ് ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.
എന്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ വിദ്യാര്‍ത്ഥി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതോടെയാണ് സംഭവം മറ്റുള്ള യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.
നാട്ടുകാര്‍ അറിയിച്ചതുപ്രകാരം പരിയാരം മെഡിക്കല്‍ കോളജ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിയുടെ പരാതിയനുസരിച്ച് പോലീസ് കേസെടുത്തു.



No comments