കസ്റ്റഡിയിൽ എടുത്ത എസ് ഡി പി ഐ നേതാക്കളെ വിട്ടയച്ചു : ഹർത്താൽ പിൻവലിച്ചു
കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ പോലീസ് വിട്ടയച്ചു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി, അബ്ദുൾ മജീദിന്റെ ഡ്രൈവർ സക്കീർ, ഷൗക്കത്തലിയുടെ ഡ്രൈവർ ഷഫീഖ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിനെത്തിയപ്പേഴാണ് എസ്ഡിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ വിശദീകരണം നൽകിയ ശേഷംതിരിച്ചിറങ്ങുന്പോഴായിരുന്നു പോലീസ് നടപടി. പോലീസ് വാഹനത്തിൽ കയറാൻ കൂട്ടാക്കാതിരുന്ന എസ്ഡിപിഐ ഭാരവാഹികളെ ബലംപ്രയോഗിച്ചാണ്
കൊണ്ടുപോയത്. നേതാക്കളെ പിന്നീട് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച്എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായിഹ ർത്താൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നേതാക്കളെവിട്ട സാഹചര്യത്തിൽ ഹർത്താൽ ഒഴിവാക്കാനാണ് തീരുമാനം



No comments