APP DOWNLOAD

TRENDING

സ്കൂൾ അധ്യാപികയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി



ഇരിട്ടി :സ്കൂൾ അധ്യാപികയെ വീട്ടുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി കരിക്കോട്ടക്കരി ചരൾ സെന്റ്തോമസ് ഹൈസ്കൂൾ അധ്യാപിക എം.പി.മേരി ടീച്ചർ (ലാലി,42)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.



ലോറി ഡ്രൈവർ കരിക്കോട്ടക്കരിയിലെ പാംപ്ലാനിൽ സാബുവിന്റെ ഭാര്യയാണ്. മക്കൾ എബിലി സ (പ്ലസ് വൺ വിദ്യാർത്ഥിനി അങ്ങാടിക്കടവ് സ്കൂൾ), സെൽ സ, എയ്ഞ്ചൽ, (ഇരുവരും വിദ്യാർത്ഥികൾ അങ്ങാടി കടവ് സ്കൂൾ) കുടുംബ പ്രശ്നമാണ് മരണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.കരിക്കോട്ടക്കരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

No comments